റാന്നി- എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉതിമൂട് ഡിപ്പോടപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസന്റെ മകൾ ആഷ്മി ജോൺസണിനെ(അച്ചു-12)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്(ശനി)രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം. ഒരു വർഷം മുമ്പ് ദേഹത്ത് തടി വീണാണ് ജോൺസൺ മരിച്ചത്. കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്. മാതാവ് ശൈലജയും സഹോദരനും മുത്തച്ഛനും ഒരുമിച്ചായിരുന്നു താമസം. പത്തു വയസുള്ള സഹോദരനാണ് ജനാലയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ സഹോദരിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ രാവിലെ റാന്നിയിലേക്ക് പോയതായിരുന്നു.