തിരുവനന്തപുരം- ക്രിസ്മസ് പ്രമാണിച്ച് ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ദക്ഷിണ റെയില്‍വേ സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 25ന് പുലര്‍ച്ചെ നാലരയ്ക്ക് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയില്‍ ഉച്ചക്ക് മൂന്നരയ്ക്കാണ് കോഴിക്കോട്ടെത്തുക. പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളിലായിരിക്കും സ്‌പെഷ്യല്‍ വന്ദേഭാരതിന് സ്റ്റോപ്പുകളുണ്ടാവുക.
സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം ടിക്കറ്റുകള്‍ വിറ്റുപോയി. ചെയര്‍കാറിന് 1530 രൂപയും ഇക്കണോമിക് ക്ലാസിന് 3080 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം നേരത്തെ തന്നെ ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായിരുന്നു.
എന്നാല്‍ വന്ദേഭാരത് സര്‍വീസ് നടത്തുമ്പോള്‍ അതേ റൂട്ടില്‍ സാധാരണക്കാര്‍ യാത്ര ചെയ്യുന്ന ട്രെയിനുകളെ പിടിച്ചിടുന്നത് പതിവായതിനാല്‍ നിരവധി പേരുടെ യാത്രയെ ഈ സര്‍വീസ് ബാധിക്കും. വന്ദേഭാരത് സര്‍വീസ് നടത്തുന്ന റൂട്ടുകളിലെല്ലാം മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.