ഇംഗ്ലണ്ട് 161 ഓളൗട്ട്
ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 161 ന് ഓളൗട്ടായി. ആറോവര്‍ നീണ്ട മാന്ത്രിക സ്‌പെല്ലില്‍ അഞ്ചു വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇന്ത്യക്ക് 168 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡുണ്ട്.
ഇന്ത്യ 329 ഓളൗട്ട്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 329 ന് അവസാനിച്ചു. ആറിന് 307 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് 22 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അവസാന നാല് വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 46 റണ്‍സെടുത്തു.