ജിദ്ദ- ഹജ് വേളയിൽ മതാഫ് ത്വവാഫ് കർമം ചെയ്യുന്നതിനായി മാത്രം നീക്കിവെക്കണമെന്ന് ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ.അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശിച്ചു. ഹാജിമാർക്ക് സുഗമമായി ത്വവാഫ് കർമം പൂർത്തിയാക്കുന്നതിന് വേണ്ടിയാണിത്. ഹറമിൽ സൗകര്യമുള്ള മറ്റ് ഭാഗത്ത് നമസ്‌കാരം നിർവഹിക്കാം.