ജയ്പൂര്‍ - ഹീറ്ററില്‍ നിന്നും തീ പടര്‍ന്ന് അച്ഛനും മകളും മരിച്ചു. അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ഖൈര്‍താല്‍-തിജാര ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. റൂമിലെ ഹീറ്ററിന് തീപിടിച്ച് പുതപ്പിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. യുവാവും മകളും ഭാര്യയും ഉറങ്ങിക്കിടക്കവെയാണ് ഹീറ്ററിന് തീപിടിച്ചത്. തീ പുതപ്പിലേക്ക് പടര്‍ന്ന് പിടിച്ച് മൂവര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ദീപക് യാദവ്, മൂന്ന് വയസുകാരിയായ മകള്‍ നിഷിക എന്നവരാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ദീപക്കിന്റെ ഭാര്യ സഞ്ജുവിന് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. സഞ്ജുവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.