Sorry, you need to enable JavaScript to visit this website.

പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒളിവിലായിരുന്ന ഡി വൈ എഫ് ഐ നേതാവ് നിധിന്‍ പുല്ലന്‍ പിടിയില്‍

തൂശൂര്‍ - ഹൈല്‍മെറ്റ് വെയ്ക്കാത്തതിന് പോലീസ് പിടിച്ചപ്പോള്‍ ചാലക്കുടിയില്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒളിവിലായിരുന്ന ഡി വൈ എഫ് ഐ നേതാവ് നിധിന്‍ പുല്ലന്‍ പിടിയില്‍. തൃശൂര്‍ ഒല്ലൂരില്‍ നിന്നാണ് നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പിടിയിലായത്. നേരത്തെ നാല് എസ് എഫ് ഐ-ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് പിടിയിലായ ഇയാളെ നേരത്തെ ഡി വൈ എഫ് ആ പ്രവര്‍ത്തകര്‍ മോചിപ്പിച്ച് കൊണ്ടു പോയിരുന്നു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമാണ് നിധിന്‍. ഹെല്‍മറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പോലീസ് ജീപ്പ് അടിച്ചുതകര്‍ക്കുന്നതിലേക്ക് എത്തിയത്. നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസില്‍ ജിയോ, ഷമിം, ഗ്യാനേഷ്, വില്‍ഫിന്‍ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

 

Latest News