തിരുവനന്തപുരം - കോണ്‍ഗ്രസ് നടത്തിയ ഡി ജി പി ഓഫീസ് മാര്‍ച്ചിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പുതുപ്പള്ളി എം എല്‍ എ ചാണ്ടി ഉമ്മന്റെ കറുപ്പണിഞ്ഞുള്ള ഒറ്റയാള്‍ പ്രതിഷേധം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധിക്കുന്നത്. കറുത്ത മുണ്ടും ഷര്‍ട്ടും ചെരിപ്പും അണിഞ്ഞുള്ള ചാണ്ടി ഉമ്മന്‍ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇതുവഴി നവകേരള ബസ് കടന്ന് പോകാനിരിക്കെയാണ് ചാണ്ടി ഉമ്മന്റെ പ്രതിഷേധം. പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.