കൊല്ലം: - പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാറിനെതിരെ കോടതിയില്‍ പരാതി. ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചതായി കാണിച്ച് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണനാണ് പരാതി നല്‍കിയത്. പത്തനാപുരം കോടതി പരാതി ഫയലില്‍ സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം കേസെടുക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതില്‍ അന്തിമ തീരുമാനം നാളെ വരാനിരിക്കെയാണ് പരാതി ഉയരുന്നത്. സത്യപ്രതിജ്ഞ 29ന് നടക്കും. ഗണേഷിന് ഗതാഗത വകുപ്പാണ് ലഭിക്കുക.