തിരുവനന്തപുരം - ഡി ജി പി ഓഫീസ് മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പോലീസ് നടപടി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിനെതിരെ നോക്കിയിരിക്കില്ലെന്നും കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍. മാര്‍ച്ചിനെതിരെ പോലീസ് കണ്ണീര്‍ വാതകവംു ജലപീരങ്കിയും പ്രയോഗിച്ചതിനെ തുടര്‍ന്ന് കെ. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ബോഡി ഗാര്‍ഡ് എന്നു പറയുന്ന ഗുണ്ടകള്‍ക്ക് കേരളത്തെ മുഖ്യമന്ത്രി വിട്ടുകൊടുത്തിരിക്കുകയാണ്. ഈ ഗുണ്ടകളാണ് എല്ലാം തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.