ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിന് മോട്ടിവേഷണല്‍ സ്പീക്കര്‍ക്കെതിരെ കേസ്

നോയിഡ - ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതിന് മോട്ടിവേഷണല്‍ സ്പീക്കറും ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒയുമായ വിവേക് ബിന്ദ്രക്കെതിരെ ഗാര്‍ഹിക പീഡന കേസ്. ഭാര്യയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് നോയിഡ പോലീസ് കേസെടുത്തത്. വിവേക് ബിന്ദ്രയും യാനികയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഡിസംബര്‍ 6നാണ് നടന്നത്. വിവേക് യാനികയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്നാണ് സഹോദരന്‍ വൈഭവ് പരാതി നല്‍കിയത്. സഹോദരിയെ മുറിവേല്‍പ്പിച്ചതായും വൈഭവിന്റെ പരാതിയില്‍ പറയുന്നത്.  വിവേകും അമ്മയും തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാന്‍ ഇടപെട്ട യാനികയെ വിവേക് മര്‍ദിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെവിക്കേറ്റ അടി കാരണം യാനികയുടെ കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചെന്ന് വൈഭവ് പറഞ്ഞു. ദല്‍ഹിയിലെ കൈലാഷ് ദീപക് ആശുപത്രിയില്‍ ചികിത്സയിലാണ് യാനിക.

 

Latest News