തിരുവനന്തപുരം- കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്നും അതിനുത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിയമവാഴ്ച പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. അതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദി. പോലീസിനൈ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുന്നതാണ് ഈയവസ്ഥക്ക് കാരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഡിജിപി മാര്‍ച്ചിനിടെ അക്രമാസക്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ്് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. മണിക്കൂറികള്‍ തലസ്ഥാനം യുദ്ധക്കളമായി. പോലീസിനെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കെ. സുധാകരന് അടക്കമുള്ള നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. അദ്ദേഹത്തേയും ചാണ്ടി ഉമ്മന്‍, അന്‍വര്‍ സാദാത്ത് എന്നിവരേയും ആശുപത്രിയിലാക്കി.