കൊച്ചി- എറണാകുളം അങ്കമാലിയില്‍ തീപിടുത്തതില്‍ കുടുങ്ങിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി. കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്. ഇന്നലെ നടന്ന തീപ്പിടുത്തത്തില്‍ ബാബു കെട്ടിടത്തില്‍ കുടുങ്ങിപ്പോയിരുന്നു. കറുകുറ്റിയില്‍ ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ട് 3 മണിക്ക് തുടങ്ങിയ തീപിടുത്തം പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അണച്ചത്. ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാബു.