പാരീസ്- ജനുവരി 26ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചു.
താങ്കളുടെ ക്ഷണത്തിന് നന്ദി. എന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോഡി. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തില്‍ ഞാനവിടെയുണ്ടാകും എന്നാണ് മാക്രോണ്‍ തന്റെ എക്‌സില്‍ പോസ്റ്റ് ചെയ്തത്.
2024ലെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് മാക്രോണ്‍.