Sorry, you need to enable JavaScript to visit this website.

ജാതിപരാമര്‍ശം; നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ കേസെടുത്തു

കൊച്ചി-യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാതിപരാമര്‍ശം നടത്തിയ സംഭവത്തില്‍, നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പട്ടികജാതി വര്‍ഗ കമ്മീഷന്‍ കേസെടുത്തു. ദിശ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് നടപടി.

സംഭവത്തില്‍ എറണാകുളം ജില്ലാ പോലീസ് മേധാവിയോട് പട്ടികജാതി വര്‍ഗ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജാതീയതയെയും അയിത്താചരണത്തേയും ലഘൂകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് ദിനു വെയില്‍ പരാതി നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിനെതിരെ സാമൂഹിക പ്രവര്‍ത്തക ധന്യ രാമന്‍ നേരത്തെ, പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിന് കാരണക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ധന്യ രാമന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

 

Latest News