Sorry, you need to enable JavaScript to visit this website.

വെള്ളമിറങ്ങുന്നു; പകര്‍ച്ചവ്യാധി തടയാന്‍ മുന്‍കരുതല്‍

തിരുവനന്തപുരം- മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയത്തിലേക്ക് നീങ്ങവെ, സംസ്ഥാനത്ത് പകച്ചര്‍വ്യാധി ഭീതി. കനത്ത മഴയ്ക്ക് ശമനമുണ്ടായത് എല്ലാ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായിട്ടുണ്ട്.
എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചതും മഴ കാര്യമായി കുറഞ്ഞതും കേരളം ആശ്വാസ തീരത്ത് അണയുന്നതിന്റെ സൂചനയാണ്.
 

 
അതേസമയം, ദിവസങ്ങളോളം പെയ്ത മഴയിലും പ്രളയത്തിലും  പലയിടത്തും വെള്ളം മലിനമായിട്ടുണ്ട്. ഇത് പകര്‍ച്ചവ്യാധിയിലേക്ക് നയിച്ചേക്കാമെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നടത്തന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
 
വിപുലമായ ജനസമ്പര്‍ക്കത്തിന് പദ്ധതി തയാറാക്കിയതായും മന്ത്രി പറഞ്ഞു.
വെള്ളമിറങ്ങിയ പല സ്ഥലങ്ങളിലും ആളുകള്‍ വീടുകളിലേക്ക് തിരികെ എത്തി തുടങ്ങിയെങ്കിലും ചെളിയും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗ ശൂന്യമായിരിക്കയാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ വൃത്തിയാക്കുന്നതിനും മറ്റും സഹായിക്കുന്നുണ്ട്.
 
വെള്ളപ്പൊക്ക ശേഷം വീടുകളിലേക്കു മടങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം: 
 
* കര്‍ശന ശുചിത്വം പാലിക്കണം
 
* കുടിവെള്ള സ്രോതസുകള്‍ അണുവിമുക്തമാക്കിയേ ഉപയോഗിക്കാവൂ
 
* സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ നല്ലതാണോ എന്നു പരിശോധിക്കണം
 
* ഇലക്ട്രീഷ്യനെക്കൊണ്ടു പരിശോധിപ്പിക്കാതെ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്
 
* വിഷപ്പാമ്പ് ശല്യം സൂക്ഷിക്കണം
 
* കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം
 
* പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം

Latest News