സൗദിയില്‍ പുതിയ വര്‍ഷം ശമ്പളം കൂടുമോ; പ്രതീക്ഷ നല്‍കുന്ന സര്‍വേ

ജിദ്ദ-സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന അഭൂതപൂര്‍വമായ വികസനത്തിന്റേയും വളര്‍ച്ചയുടേയും പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം ശമ്പളം വര്‍ധിക്കുമോ? വിഷന്‍ 2030 ന്റെ ഭാഗമായി സൗദിയില്‍ നടക്കുന്ന അഭൂതപൂര്‍വമായ വികസന പ്രവര്‍ത്തനങ്ങള്‍ കാരണം 2024 ല്‍ രാജ്യത്തെ ജീവനക്കാരുടെ ശമ്പളം ഏകദേശം ആറു ശതമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിംഗ്ഡം ഓഫ് സൗദി അറേബ്യ സാലറി ഗൈഡ് 2024 എന്ന പേരില്‍ ആഗോള റിക്രൂട്ട്‌മെന്റ് എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍സി കൂപ്പര്‍ ഫിച്ച് പുറത്തിറക്കിയ പുതിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

അമേരിക്കക്ക് വേണ്ടി ഗാസ പ്രമേയത്തില്‍ വെള്ളം ചേര്‍ത്തു, ഇന്ന് വോട്ടിനിട്ടേക്കും
സര്‍വേയില്‍ പങ്കെടുത്തവരില്‍ 52 ശതമാനം തൊഴിലുടമകളും 2024 ല്‍ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. എന്നാല്‍ പ്രതികരിച്ചവരില്‍ 22 ശതമാനം അടുത്ത 12 മാസത്തിനുള്ളില്‍ ശമ്പളം കുറയ്ക്കാനാണ് ആലോചിക്കുന്നത്.  അടുത്ത 12 മാസത്തിനരം ശമ്പളത്തില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍വേയോട് പ്രതികരിച്ചവരില്‍ 26 ശതമാനത്തിലധികം പേര്‍ പറഞ്ഞത്.
വിഷന്‍ 2030 ന് അനുസൃതമായി സൗദി അറേബ്യയില്‍ വന്‍കിട പദ്ധതികള്‍ വര്‍ധിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ പോലുള്ള പുതിയ വ്യവസായങ്ങളും സ്ഥാനം പിടിച്ചു.  റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്കൊപ്പം രാജ്യത്തുടനീളം വികസന പ്രവര്‍ത്തനങ്ങളും പുതിയ വ്യവസായങ്ങളും ദൃശ്യമാണെന്ന് കൂപ്പര്‍ ഫിച്ച്  ഫിനാന്‍സ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജിംഗ് പാര്‍ട്ണര്‍  വിലിയസ് ഡോബിലൈറ്റിസ് പറഞ്ഞു.

പൃഥ്വിരാജ് നാലു കോടിയും ശ്രുതി ഹാസന്‍ ആറു കോടിയും കൊണ്ടുപോയി
സര്‍വേയോട് പ്രതികരിച്ചവരില്‍ 78 ശതമാനം  2023ലെ  സ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കി വാര്‍ഷിക ബോണസ് നല്‍കാന്‍ പദ്ധതിയിടുന്നതായും സര്‍വേ വെളിപ്പെടുത്തുന്നു,  22 ശതമാനം സ്ഥാപനങ്ങള്‍ക്ക് ബോണസ് നല്‍കാന്‍ പദ്ധതിയില്ല.
പ്രതികരിച്ചവരില്‍ 24 ശതമാനം  ഒരു മാസത്തെ അടിസ്ഥാന ശമ്പളവും 21 ശതമാനം  രണ്ട് മാസത്തെ ശമ്പളവും 18 ശതമാനം മൂന്ന് മാസത്തെ ശമ്പളവും ഏഴ് ശതമാനം നാല് മാസത്തെ ശമ്പളവും മൂന്ന് ശതമാനം അഞ്ച് മാസത്തെ ശമ്പളവും ബോണസ് നല്‍കുമെന്ന് പറയുന്നു.
കണ്‍സള്‍ട്ടിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, റിയല്‍ എസ്‌റ്റേറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ആറ് മാസത്തെ അടിസ്ഥാന ശമ്പളം വാര്‍ഷിക ബോണസായി ലഭിക്കുമെന്നും സര്‍വേ പ്രതീക്ഷ നല്‍കുന്നു. ബോണസ് നല്‍കാന്‍ ഉദ്ദേശിക്കാത്ത 22 ശതമാനം കമ്പനികളും കണ്‍സ്ട്രക്്ഷന്‍, കണ്‍സള്‍ട്ടിംഗ് മേഖലകളിലാണ്.

 

Latest News