Sorry, you need to enable JavaScript to visit this website.

മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് മന്ത്രി മുഹമ്മദ് റിയാസിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം - മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് മന്ത്രി മുഹമ്മദ് റിയാസിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂക്കാതെ പഴുത്തയാളാണ്. പാര്‍ട്ടിയിലുള്ള എന്റെ സ്വാധീനമളക്കാന്‍ റിയാസ് വരേണ്ട. മാസപ്പടി വിവാദം വന്നപ്പോള്‍ നാവ് ഉപ്പിലിട്ട് വെച്ചിരുന്ന ആളാണ് പൊതുമരാമത്ത് മന്ത്രി. ഇപ്പോള്‍ തനിക്കെതിരെ പറയാനായി ഇറങ്ങിയിരിക്കുന്നുവെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി കൂട്ടിലിട്ട തത്തയെ പോലെയായിരുന്നു. ചട്ടമ്പികള്‍ക്ക് കള്ള് വാങ്ങിച്ചു കൊടുത്തു ചീത്തവിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് മുഖ്യമന്ത്രി. നവകേരള സദസ്സിന്റെ 17 ഇടങ്ങളില്‍ പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടാണ് ഞാന്‍ മാന്യമായി സംസാരിക്കണം എന്ന് പറയുന്നത്. നവകേരള സദസ്സ് തീരുന്നതോടെ നാളെ മന്ത്രിമാരില്‍ പലരും കരുതല്‍ തടങ്കലില്‍ നിന്ന് മോചിതരാകുമെന്നും സതീശന്‍ പറഞ്ഞു.

 

Latest News