Sorry, you need to enable JavaScript to visit this website.

ബജ്‌റംഗിന് സ്വര്‍ണം

ബജ്‌റംഗിന് സ്വര്‍ണം

ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ 65 കിലൊ വിഭാഗം ഫൈനലിലെത്തി. സെമിയിലേക്ക് കട ഏക ഇന്ത്യന്‍ താരമാണ് പൂനിയ. സെമിയില്‍ മംഗോളിയയുടെ ബചുലുംഗ് ബത്മഗ്‌നായിയെ പൂനിയ 10-0 ന് നിലംപരിശാക്കി. 
 

 

ഇന്ത്യക്ക് ആദ്യ മെഡല്‍

പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ടക്ക് തുടക്കമിട്ടു. ഷൂട്ടിംഗില്‍ അപൂര്‍വി ചന്ദേല-രവികുമാര്‍ സഖ്യം ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു. ഗുസ്തിയില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ബാഡ്മിന്റണില്‍ പുരുഷ ടീം മാലദ്വീപിനെ 3-0 ന് തോല്‍പിച്ചു. സെപാക് താക്രയില്‍ വനിതകള്‍ കൊറിയയോട് തോറ്റു. 
 

 

ഏഷ്യന്‍ ഗെയിംസിന്റെ മത്സരങ്ങളുടെ ആദ്യ ദിനമായ ഇന്ന് ഇന്ത്യയുടെ ബാഡ്മിന്റണ്, കബഡി, വനിതാ ഹോക്കി, ബാസ്‌കറ്റ്‌ബോള്‍, ഹാന്റ്‌ബോള്‍, തുഴച്ചില്‍ ടീമുകള്‍ ഇറങ്ങും. മിക്ക ഇനങ്ങളിലും യോഗ്യതാ റൗണ്ടുകളും പ്രാഥമിക റൗണ്ടുകളുമാണ്. വുഷുവില്‍ ഫൈനല്‍ അരങ്ങേറും.
ഷൂട്ടിംഗില്‍ ടീനേജ് സെന്‍സേഷന്‍ മനു ഭാക്കര്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇറങ്ങുന്നുണ്ട്. 
 

Latest News