തിരുവനന്തപുരം - പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും ഭീകരവാദ പ്രവര്‍ത്തകരായി മാറിയെന്ന് മന്ത്രി പി രാജീവ്. നവകേരള സദസ്സിനെതിരെ കടലാസ് പോലും എറിയരുതെന്നുള്ള തീരുമാനം മാറ്റി പകരം ഇരുമ്പ് വടിയും ഗോലികളുമാണ് പ്രവര്‍ത്തകര്‍ക്ക് കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കുറ്റവിചാരണ സദസ്സിന് സ്വാഭാവിക മരണം സംഭവിച്ചു. നവകേരള സദസിനെതിരെയുള്ള ബഹിഷ്‌കരണം കോണ്‍ഗ്രസിനെ വല്ലാതെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ പോലും കെ.സുധാകരനും വി.ഡി സതീശനും പിന്തുണ നഷ്ടപ്പെട്ടു. സമൂഹത്തിനു മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരിഹാസ്യരായി. കേരളം കുറച്ചു കൂടി പക്വതയുള്ള, നാടിനെ കുറിച്ച് ചിന്തിക്കുന്ന പ്രതിപക്ഷത്തെ അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.