Sorry, you need to enable JavaScript to visit this website.

ചാരിറ്റി സഹായമായ പത്ത് ലക്ഷം അനര്‍ഹര്‍ക്ക് നല്‍കി, നാലു പേര്‍ അറസ്റ്റില്‍

ജിദ്ദ - ചാരിറ്റബിള്‍ സൊസൈറ്റിയുടെ മാനേജ്‌മെന്റ് ചുമതല വഹിച്ച് വിശ്വാസ വഞ്ചന കാണിക്കുകയും സാമ്പത്തിക തിരിമറികള്‍ നടത്തുകയും ചെയ്ത നാലു സൗദി പൗരന്മാരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സൊസൈറ്റി ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും അനര്‍ഹമായും നിയമ, വ്യവസ്ഥകള്‍ പാലിക്കാതെയും പത്തു ലക്ഷത്തിലേറെ റിയാല്‍ ഇവര്‍ വിതരണം ചെയ്യുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച ശിക്ഷകള്‍ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്കെതിരായ കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

 

Latest News