ജിദ്ദ-ലോക ഫുട്‌ബോൾ ഭൂപടത്തിൽ കുതിപ്പ് തുടരുന്ന സൗദി അറേബ്യയിലെ യുവ ഫുട്‌ബോൾ കളിക്കാരുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ കക്ക, ജോൺ ടെറി, യായ ടൂറെ തുടങ്ങിയവർ ആശയവിനിമയം നടത്തി. സൗദി അറേബ്യ ഫുട്‌ബോൾ ഫെഡറേഷൻ ആസ്ഥാനത്ത് വെച്ചാണ് ഇവർ യുവതാരങ്ങളുമായി സംവദിക്കുകയും ഫുട്‌ബോൾ കളിക്കുകയും ചെയ്തത്. ജിദ്ദയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന്റെ ഭാഗമായിട്ടായിരുന്നു കളിയും കൂടിക്കാഴ്ച്ചയും.