തിരുവനന്തപുരം - ഇന്നും തലസ്ഥാനത്ത് തെരുവു യുദ്ധം. തിരുവനന്തപുരത്ത് ഡി ജി പി ഓഫീസിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ തയ്യാറാകാതെ നിന്നതോടെ പോലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എക്കും കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും നിരവധി കെ എസ് യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. മാര്‍ച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രവര്‍ത്തകര്‍ പോലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.