Sorry, you need to enable JavaScript to visit this website.

ജനവാസ മേഖലയിലെ കിണറ്റില്‍ വീണ ആനയെയും കുട്ടിയാനയെയും വനംവകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി

കൊച്ചി -മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനയെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തി. രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ  ഉദ്യോഗസ്ഥന് പരുക്കേറ്റു. ആനയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് ആന ആക്രമിക്കുകയായിരുന്നു.
മാമലക്കണ്ടത്ത് ജനവാസമേഖലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള കിണറ്റില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ആനയും കുട്ടിയാനയും വീണത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ സ്വയം കരകയറാന്‍ ആന ശ്രമിച്ചെങ്കിലും ഫലവത്തായില്ല. വൈകാതെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ആനയെ കരയ്ക്ക് കയറ്റുകയായിരുന്നു. പുറത്തെത്തിച്ച ആനകളെ ആനക്കൂട്ടത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടു. സ്ഥിരമായി ആനക്കൂട്ടമെത്താറുള്ള ജനവാസമേഖലയാണിത്. ആനയ്ക്കും കുട്ടിയാനയ്ക്കും പരുക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News