Sorry, you need to enable JavaScript to visit this website.

കോവിഡ് വകഭേദം; ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് സൗദി ആരോഗ്യവകുപ്പ്

ജിദ്ദ- കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് സൗദിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അറിയിച്ചു. 'JN.1' വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം സംബന്ധിച്ച് പഠനം നടത്തിയതായും വിഖായ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ പുതിയ വേരിയന്റ് ഉയർന്ന രീതിയിൽ പടർന്നുകൊണ്ടിരിക്കുന്നുണ്ട്. മ്യൂട്ടേഷൻ വന്ന പുതിയ വേരിയന്റിന്റെ വ്യാപനം ഏകദേശം 36% ആണ്. അതേസമയം, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയിട്ടില്ല. മാസ്‌ക് ഉപയോഗിക്കാനും അണുബാധയും അപകടകരമായ രോഗങ്ങളും തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും നേരത്തെ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.
 

Latest News