തബൂക്കിൽ വാഹനാപകടത്തിൽ നാലു എന്‍ജിനീയര്‍മാര്‍ മരിച്ചു

തബൂക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഈജിപ്ഷൻ എൻജിനീയർമാർ.

തബൂക്ക് - കാറും ലോറിയും കൂട്ടിയിടിച്ച് നാലു ഈജിപ്ഷ്യൻ എൻജിനീയർമാർ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തബൂക്കിലെ ഉംലജിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഈജിപ്ഷ്യൻ എൻജിനീയർമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. എൻജിനീയർമാരായ മാജിദ് സമീർ, ബിസ്‌യൂനി ശഫീഖ്, അഹ്മദ് ആശൂർ, അഹ്മദ് യഹ്‌യ എന്നിവരാണ് മരണപ്പെട്ടത്. പട്രോൾ പോലീസും റെഡ് ക്രസന്റും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ എൻജിനീയറെ തബൂക്ക് കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Latest News