കുവൈത്ത് സിറ്റി- കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അൽ അൽസ്വബാഹ് അധികാരമേറ്റു. ബുധനാഴ്ച ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് അധികാരമേറ്റത്. രാജ്യത്തിന്റെ നിലവിലെ യാഥാർത്ഥ്യം, പ്രത്യേകിച്ച് സുരക്ഷ, സമ്പദ്വ്യവസ്ഥ, ജീവിത സാഹചര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അമീർ പറഞ്ഞു. ഗൾഫ്, പ്രാദേശിക, അന്തർദേശീയ പ്രതിബദ്ധതകൾ നിലനിർത്തുമെന്ന് ശൈഖ് മിശ്അൽ അൽസ്വബാഹ് പറഞ്ഞു.
സത്യപ്രതിജ്ഞക്ക് തൊട്ടുപിന്നാലെ കുവൈത്ത് മന്ത്രിസഭ ശൈഖ് മിശ്അൽ അൽ സ്വബാഹിന് രാജിക്കത്ത് കൈമാറി. സംസ്ഥാന വാർത്താ ഏജൻസിയായ കുനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.