Sorry, you need to enable JavaScript to visit this website.

അടിച്ചവരുടെ ലിസ്റ്റുണ്ട്, എണ്ണിയെണ്ണി തിരിച്ചടിക്കും-വി.ഡി സതീശൻ

തിരുവനന്തപുരം- അടിച്ചാൽ തിരിച്ചടിക്കരുതെന്ന നിലപാട് കോൺഗ്രസ് തിരുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ തല്ലിയവർക്ക് എതിരെ നടപടിയില്ലെങ്കിൽ എണ്ണിയെണ്ണി തിരിച്ചടിക്കുമെന്നും കല്യാശേരിയിൽനിന്നു തന്നെ അത് തുടങ്ങുമെന്നും സതീശൻ പറഞ്ഞു. അടിച്ചവരുടെ ലിസ്റ്റ് കയ്യിലുണ്ട്. പ്രവർത്തകരെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ സ്ഥാനം വലിച്ചെറിഞ്ഞ് സന്യാസത്തിന് പോകും. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവിൽ പ്രതിരോധം തീർക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും പറഞ്ഞു.
 

Latest News