തിരുവനന്തപുരം- തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. സെക്രട്ടേറിയേറ്റ് മതിൽ ചാടിക്കടന്ന് അകത്ത് കയറാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. അഞ്ചു തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ തകർത്തു. പോലീസിന്റെ ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പോലീസിന് നേരെ പ്രവർത്തകർ കുപ്പിയെറിഞ്ഞു. മുഖ്യമന്ത്രി ഗുണ്ടയോ എന്നെഴുതിയ പ്ലക്കാർഡുകളും പ്രവർത്തകർ ഉയർത്തി.