Sorry, you need to enable JavaScript to visit this website.

അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടത്  ആര്‍ യൂ ഓക്കെ; രോഷ പ്രകടനം വേണ്ട

തിരുവനന്തപുരം-റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയാലും അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.  'അപരിഷ്‌കൃത രീതികളും കയ്യൂക്കും ആള്‍ബലവും  കാണിക്കുന്നതില്‍ നമ്മള്‍ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം കാണിക്കുന്നത്. റോഡ് ചട്ടങ്ങള്‍ 2017-ല്‍ സമഗ്രമായി പരിഷ്‌കരിക്കപ്പെട്ടപ്പോള്‍ ക്ലോസ് 29 കൂട്ടിച്ചേര്‍ക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്.'- മോട്ടോര്‍ വാഹന വകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

യുദ്ധക്കളങ്ങളാകുന്ന നിരത്തുകള്‍  ....... 
റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയിക്കേട്ടെ, അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നമ്മള്‍ പലപ്പോഴും അനുകരണീയ മാതൃകകള്‍ അല്ല എന്നതാണ് വാസ്തവം.  അപരിഷ്‌കൃത രീതികളും കയ്യൂക്കും ആള്‍ബലവും  കാണിക്കുന്നതില്‍ നമ്മള്‍ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം കാണിക്കുന്നത്. റോഡ് ചട്ടങ്ങള്‍ 2017-ല്‍ സമഗ്രമായി പരിഷ്‌കരിക്കപ്പെട്ടപ്പോള്‍ ക്ലോസ് 29 കൂട്ടിച്ചേര്‍ക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്.
അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുകയും മറ്റേവാഹനത്തിലെ ഡ്രൈവറോടോ  യാത്രക്കാരോടൊ മോശമായി പെരുമാറുകയോ അപായപ്പെടുത്തിയേക്കാവുന്നതോ ആയ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്.  അപകടത്തില്‍ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാര്‍ഗ്ഗ തടസ്സമുണ്ടാകാത്ത രീതിയില്‍ മാറ്റിയിടുകയും ചെയ്തതിന് ശേഷം അഡ്രസ്, ഫോണ്‍നംപര്‍, ലൈസന്‍സിന്റെയും ഇന്‍ഷൂറന്‍സിന്റെയും  വിവരങ്ങള്‍ എന്നിവ പരസ്പരം കൈമാറുകയും ചെയ്യണം. ഹോസ്പിറ്റലില്‍ പോകേണ്ടുന്ന സന്ദര്‍ഭങ്ങള്‍ ഒഴിച്ച്  സൗഹൃദ രീതിയിലുള്ള ഒത്ത് തീര്‍പ്പിന് കഴിയുന്നില്ലെങ്കില്‍ പൊലീസ് എത്തി നടപടി സ്വീകരിക്കുന്നത്വരെ  സ്ഥലത്ത് തുടരുകയും ചെയ്യേണ്ടതാണ്.
അപകടത്തിന് ശേഷം  ആദ്യം ചോദിക്കേണ്ടുന്ന വാചകം ആര്‍ യൂ ഓക്കെ ....  എന്നതാവണം .... 
സംസ്‌കാര പൂര്‍ണ്ണമാകട്ടെ നമ്മുടെ നിരത്തുകള്‍ ....

Latest News