Sorry, you need to enable JavaScript to visit this website.

തലശ്ശേരി ഫുട്‌ബോള്‍ സീസണ്‍ 6; ദല്ല മൈലുള്ളമെട്ട ജേതാക്കള്‍

റിയാദ്- റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി എം ഡബ്ല്യു എ) സംഘടിപ്പിച്ച തലശ്ശേരി ഫുട്‌ബോള്‍ ഫിയെസ്റ്റ സീസണ്‍ ആറില്‍  ദല്ല മൈലുള്ള മെട്ട ജേതാക്കളായി. പഴയ അല്‍ ഖറജ് റോഡിലെ ഇസ്‌ക്കാന്‍ ഫ്‌ളഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ താരീഖ്  നയിച്ച  എടക്കാട് ബറ്റാലിയന്‍  ടീമിനെ  തോല്‍പ്പിച്ചാണ് മെഹ്താബ് നയിച്ച ദല്ല മൈലുള്ള മെട്ട  ജേതാക്കളായത്.
ഫൈനലിലെ മികച്ച കളിക്കാരനായി  കെന്‍സ്  തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍  ബോള്‍ ഇക്ബാല്‍ കരസ്ഥമാക്കി.
ഏറ്റവും നല്ല എമേര്‍ജിങ്  കളിക്കാരനുള്ള പുരസ്‌കാരം  ശമ്മാസുംം  ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലോവ്   സറൂക് കരിയാടനും   സ്വന്തമാക്കി.
മാഹി സ്‌െ്രെടക്കേഴ്‌സ് ,സൈദാര്‍പള്ളി യുണൈറ്റഡ്, അത്‌ലെറ്റിക്കോ ഡി ചേറ്റംകുന്ന് ചിരക്കര ഡയനാമോസ്  എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ടീമുകള്‍.     

ടി എം ഡബ്ല്യു എ റിയാദ് കായിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ടൂര്‍ണമെന്റ് പ്രസിഡണ്ട്  തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് വിങ്  കണ്‍വീനര്‍  ഫുആദ്  കണ്ണമ്പത്ത്, സ്‌പോര്‍ട്‌സ് വിങ് ടെക്‌നിക്കല്‍ ഹെഡ്  മുഹമ്മദ് ഖൈസ്, ജനല്‍സെക്രട്ടറി ഷമീര്‍ ടി. ടി, സാദത് ടി.എം. അഷ്‌ക്കര്‍ വി സി, അന്‍വാര്‍ സാദത് കാത്താണ്ടി,ലോട്ടസ് ഷഫീഖ്  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മുഹമ്മദ് നജാഫ് തീക്കൂക്കില്‍, റഫ്‌സാദ്   വാഴയില്‍ എന്നിവര്‍  കളിയുടെ   തത്സമയ  വിവരണം  നടത്തി. ഷഫീഖ് .പി.പി. ആശംസ നേര്‍ന്നു. വൈസ് പ്രസിഡന്റ്  അഫ്താബ് അമ്പിലായില്‍ സ്വാഗതവും അബ്ദുല്‍കരീം കെ.എം  നന്ദിയും പറഞ്ഞു.

 

Latest News