Sorry, you need to enable JavaScript to visit this website.

ഹജ് അനുമതിയില്ലാത്തവരെ കണ്ടെത്താന്‍ മിനായിലും അറഫയിലും വിരലടയാള പരിശോധന

മക്ക - അനുമതി പത്രമില്ലാതെ ഹജ് നിര്‍വഹിക്കുന്നവരെ കണ്ടെത്താന്‍ മിനായിലും അറഫയിലും മുസ്ദലിഫയിലും തീര്‍ഥാടകരുടെ വിരലടയാളങ്ങള്‍ പരിശോധിക്കുമെന്ന് മക്ക പട്രോള്‍ പോലീസ് മേധാവിയും പുണ്യസ്ഥലങ്ങളിലെ പട്രോള്‍ പോലീസ് കമാണ്ടറുമായ കേണല്‍ മുഹമ്മദ് അല്‍സുഹൈമി പറഞ്ഞു.


പുണ്യസ്ഥലങ്ങളില്‍ വെച്ച് പിടിയിലാകുന്ന നിയമ ലംഘകരെ മാറ്റുന്നതിന് പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയോ ശുമൈസി ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് അയക്കുകയോ ചെയ്യും.

 

ഹജ് അനുമതി പത്രമില്ലാതെയും വ്യാജ തസ്‌രീഹുകള്‍ ഉപയോഗിച്ചും നുഴഞ്ഞുകയറുന്നതിന് ശ്രമിക്കുന്നവരെ കണ്ടെത്തുന്നതിന് പുണ്യസ്ഥലങ്ങളിലേക്കുള്ള വഴികളില്‍ ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കും. ഇവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പട്രോള്‍ പോലീസുകാര്‍ക്ക് വിരലടയാള പരിശോധനാ ഉപകരണങ്ങള്‍ വിതരണം ചെയ്യും. മക്കയില്‍ 1,200 പട്രോള്‍ പോലീസ് യൂനിറ്റുകളും പുണ്യസ്ഥലങ്ങളില്‍ 400 പട്രോള്‍ പോലീസ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേണല്‍ മുഹമ്മദ് അല്‍സുഹൈമി പറഞ്ഞു.

 

 

Latest News