Sorry, you need to enable JavaScript to visit this website.

കേരളവര്‍മയില്‍ എസ്. എഫ്. ഐ- കെ. എസ്. യു സംഘര്‍ഷം

തൃശൂര്‍- കേരളവര്‍മ കോളെജില്‍ എസ്. എഫ്. ഐ- കെ. എസ്. യു സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. 

കെ. എസ്. യു യൂണിറ്റ് പ്രസിഡന്റ് അക്ഷയ്, ആദികേശവന്‍ ടി. എസ്, ഹരിനന്ദന്‍ വി. യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രകോപനമില്ലാതെ എസ്. എഫ്. ഐ ആക്രമിക്കുകയായിരുന്നുവെന്നാണ് കെ. എസ്. യു പറയുന്നത്. എന്നാല്‍ എസ്. എഫ്. ഐ പ്രവര്‍ത്തകനെ ജാതിപ്പേര് വിളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നാണ് എസ്. എഫ്. ഐ പറയുന്നത്.

Latest News