ജിദ്ദ-വേൾഡ് മലയാളി ഹോം ഷെഫ് 'പെൺ പുലരി' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫാമിലി എന്റർടൈമെന്റ് മെഗാ ഇവെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. വേൾഡ് മലയാളി ഹോം ഷെഫ് ജിദ്ദ ചാപ്റ്ററിന് നേതൃത്വം നൽകുന്ന വനിതാ പ്രവർത്തകരുടെ സാനിധ്യത്തിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. 2024 ഫെബ്രുവരി 9 ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലാണ് നാട്ടിൽ നിന്നുള്ള പ്രമുഖ ഗായകർ അടക്കം പങ്കെടുക്കുന്ന വിപുലമായ പരിപാടികൾ അരങ്ങേറുന്നത്. വനിതാ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ റസീലാ സുധീറിന്റെ (യു.എ.ഇ ) നേതൃത്വത്തിൽ രൂപീകൃതമായ ആഗോള സംഘടനയാണ് വേൾഡ് മലയാളി ഹോം ഷെഫ്
കേരളത്തിൽ നിന്നുള്ള രണ്ടു വനിത കലാകാരികൾ കൂടാതെ ജിദ്ദയിലെ മറ്റു കലാകാരികളും മാറ്റുരയ്ക്കുന്ന നൃത്ത, സംഗീത പരിപാടികളും,
വ്യത്യസ്തവും വൈവിധ്യവുമായ ഭക്ഷണ വിതരണ സ്‌റ്റോളുകളും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കുമെന്നു സംഘടനാ പ്രതിനിധികളായ സോഫിയ സുനിൽ(ജിദ്ദ ചാപ്റ്റർ അഡ്മിൻ), സെലീന മുസാഫിർ, സാബിറ മജീദ്, മൗശ്മി ശരീഫ്, ഹസീന റഷീദ്, സുഹറ ഷൗക്കത്ത്, നജ്മ ഹാരിസ്, ജ്യോതി ബാബുകുമാർ, റുഫ്‌ന ഷിഫാസ്, നൂറുന്നിസ ബാവ എന്നിവർ അറിയിച്ചു. വനിതകൾ മാത്രമായി നേതൃത്വം നൽകി നടത്തുന്ന മെഗാ ഫാമിലി ഇവന്റ് ജിദ്ദ കണ്ട ഏറ്റവും വലിയ പരിപാടികളിൽ ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അഭിപ്രായപ്പെട്ടു
ഹസീന അഷറഫ്,ഖദീജ അലവി (ഫൈസി), നിസ, ഫർഷാ യൂനസ്, സാബിറ റഫീഖ്, ഫാബിത ഉനൈസ്, സെലീന നൗഫൽ സജ്‌നാ യൂനുസ്, ഹസീന സമീർ ബാബു, ആസിഫ സുബ്ഹാൻ, ഹനാൻ അബ്ദുൽ ലത്തീഫ്, എന്നിവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ പ്രസംഗിച്ചു.