പാലക്കാട് - പാലക്കാട്ട് മൂന്ന് ലോറികൾ കൂട്ടിയിടിച്ച് രണ്ട് ലോറികൾ മറിഞ്ഞു. ജില്ലയിലെ കൊപ്പം കല്ലേപ്പുള്ളിയിൽ ഇന്ന് രാവിലെ 11-ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികൾ മറിയുകയും ലോറിയിലുണ്ടായിരുന്ന കരിങ്കല്ല് റോഡിലേക്ക് വീഴുകയും ചെയ്തു. സംഭവത്തെതുടർന്ന് രണ്ട് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ആർക്കും ഗുരുതരമായ പരുക്കുകളൊന്നും റിപോർട്ട് ചെയ്തിട്ടില്ല.
നാട്ടുകാരും പോലീസും ചേർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്. മൂന്നു ലോറിയും കൂട്ടിയിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അപകട വിവരം ശേഖരിച്ചുവരികയാണെന്നും ആർക്കും കാര്യമായ പരുക്കില്ലെന്നും കൊപ്പം എസ്.ഐ പ്രതികരിച്ചു.