(ഇരിട്ടി) കണ്ണൂർ - ഡ്രൈവിങ് ടെസ്റ്റിനിടെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. നെടുമ്പുറംചാൽ സ്വദേശി ജോസ് (72) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഇരിട്ടി എരുമത്തടത്തെ മോട്ടോർ വാഹനവകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. എച്ച് എടുക്കുന്നതിനിടെ അവസാനഭാഗത്ത് എത്തിയപ്പോഴാണ് കാറിൽ കുഴഞ്ഞുവീണത്. ഉടനെ പ്രഥമ ശുശ്രൂഷ നൽകി മോട്ടോർ വാഹനവകുപ്പിന്റെ വാഹനത്തിൽ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.