Sorry, you need to enable JavaScript to visit this website.

കേരളം എന്താണെന്ന് ഇന്നലത്തെ തെരുവു നടത്തത്തിലൂടെ ഗവര്‍ണര്‍ മനസിലാക്കിയെന്ന് മുഖ്യമന്ത്രി

കൊല്ലം - കേരളം എന്താണെന്ന്  ഇന്നലത്തെ തെരുവു നടത്തത്തിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  മനസിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതോടൊപ്പം  തന്നെ കേരളത്തിന്റെ ക്രമസമാധാനനില രാജ്യത്തിനാകെ ബോധ്യപ്പെടുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 
എതു തെരുവിലൂടേയും നടക്കാമെന്ന  ആരോഗ്യകരമായ അവസ്ഥയാണ് ഇവിടെയുള്ളതെന്ന്  ഗവര്‍ണര്‍ക്ക് മനസിലായല്ലോ. ചാന്‍സിലര്‍ എന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം അദ്ദേഹം ചെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. അതിനുള്ള ജനാധിപത്യ അവകാശം അവര്‍ക്കുണ്ട്. അവരുടെ  മേഖലയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയപ്പോള്‍ അവര്‍ പ്രതിഷേധിച്ചു. അതിനിയും ഉണ്ടാകും. ഗവര്‍ണറെ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അതിന്റെ പേരില്‍ നാട്ടില്‍ ക്രമസമാധാനം തകര്‍ന്നു എന്ന് പറഞ്ഞ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമെന്ന് ഏതോ മാധ്യമപ്രവര്‍ത്തകന്‍ തന്നെ പറയുന്നത് കേട്ടിരുന്നു. ഇനി അത്തരത്തില്‍ എന്തെങ്കിലും ഉദ്ദേശ്യം ഗവര്‍ണര്‍ക്ക് ഉണ്ടായിരുന്നോ  എന്നറിയില്ല. ഗവര്‍ണറുടെ താല്‍പര്യമനുസരിച്ചല്ല സുരക്ഷ കൊടുക്കുന്നത്. ആ പദവിക്കാണ് പൊലീസ് സുരക്ഷ. അത് വേണ്ട എന്ന് പറഞ്ഞാലും കൊടുത്തിരിക്കുമെന്നും ആ പ്രോട്ടോകോളുകള്‍ പാലിക്കാന്‍ തയ്യാറാകുകയാണ് ഉന്നത പദവിയിലിരിക്കുന്നവര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News