Sorry, you need to enable JavaScript to visit this website.

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ തുറക്കും, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ഇടുക്കി - കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കാന്‍ തീരുമാനം. അതിശക്ത മഴയില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നതോടെയാണ് നാളെ രാവിലെ 10 മണിക്ക് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. സെക്കന്റില്‍ 10000 ഘനയടി വെള്ളം വരെ തുറന്നു വിടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലും ജില്ലയോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ പ്രദേശങ്ങളിലും ശകതമായ മഴ തുടരുകയാണ്.
ഇന്ന് രാവിലെ തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയായി ഉയര്‍ന്നിരുന്നു. 142 അടിയാണ് പരമാവധി സംഭരണ ശേഷി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് വലിയ തോതിലാണ് ഉയരുന്നത്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവര പ്രകാരം വൈകിട്ട് 4 മണിയോടെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടിയായിട്ടുണ്ട്. ഇതോടെ ഡാം തുറക്കാനുള്ള രണ്ടാമത്തെ മുന്നറിയിപ്പും തമിഴ്‌നാട് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News