Sorry, you need to enable JavaScript to visit this website.

VIDEO - ദുഖാചരണം തീർന്നില്ല; കുവൈത്തിൽ വിവാഹാഘോഷം തടഞ്ഞു

കുവൈത്ത് സിറ്റി - കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിന്റെ വിയോഗത്തെ തുടർന്ന് പ്രഖ്യാപിച്ച ഔദ്യോഗിക ദുഃഖാചരണം പാലിക്കാത്തതിന് കുവൈത്ത് സിറ്റിയിലെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിവാഹാഘോഷം ആഭ്യന്തര മന്ത്രാലയവും നഗരസഭയും ചേർന്ന് തടഞ്ഞു. ഓഡിറ്റോറിയത്തിലെ ലൈറ്റുകൾ ഓഫാക്കിയ അധികൃതർ എല്ലാവരോടും പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

നിയമ ലംഘകർക്ക് ആഭ്യന്തര മന്ത്രാലയവും നഗരസഭയും പിഴ ചുമത്തി. വധൂവരന്മാരുടെ ബന്ധുക്കൾ അടക്കമുള്ളവർ ഓഡിറ്റോറിയത്തിൽ നിന്ന് കൂട്ടത്തോടെ പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമീറിന്റെ വിയോഗത്തിൽ കുവൈത്തിൽ നാൽപതു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധിയും നൽകി.
 

Latest News