കോഴിക്കോട് - കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ ഗുണ്ടകളും കൊലയാളികളുമാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് ഗവര്‍ണ്ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ മിഠായി തെരുവില്‍ എത്തിയപ്പോള്‍ ഒരാളെയും പ്രതിഷേധി്ക്കാന്‍ കണ്ടില്ല. ഇപ്പോള്‍ ക്രിമിനലുകളുടെ പ്രതിഷേധമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനെതിരെ താങ്കള്‍ എന്തിനാണ് രോഷം കൊള്ളുന്നതെന്ന് ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകരോട് ഗറ്റ് ലോസ്റ്റ് എന്നായിരുന്നു ഗവര്‍ണ്ണറുടെ പ്രതികരണം. ഗവര്‍ണ്ണര്‍ പങ്കെടുക്കുന്ന സെമി്‌നാര്‍ നടക്കുന്ന ഹാളിന് തൊട്ടടുത്താണ് പ്രതിഷേധം നടക്കുന്നത്. ഗവര്‍ണ്ണര്‍ സെമിനാര്‍ ഹാളില്‍ എത്തി പ്രസംഗം ആരംഭിച്ചിട്ടുണ്ട്. സെനിമാറില്‍ അധ്യക്ഷനാകേണ്ടിയിരുന്ന വൈസ് ചാന്‍സലര്‍ പരിപാടിയ്ക്ക് എത്തിയിട്ടില്ല. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിലയ സംഘര്‍ഷം തുടരുന്നു. ഗവര്‍ണ്ണര്‍ക്കെതിരെ നൂറ് കണക്കിന് എസ് എഫ് ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി ചാര്‍ജ് ആരംഭിച്ചെങ്കിലും കൂടുതല്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഗവര്‍ണ്ണര്‍ക്കെതിരെ കുറത്ത തുണിയില്‍ മുദ്രാവാക്യങ്ങള്‍ എഴുതിക്കൊണ്ടും ബലൂണുകള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധം.