(തേഞ്ഞിപ്പലം) കോഴിക്കോട് - കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഗവർണർക്കെതിരെ വീണ്ടും ഗോബാക്ക് വിളികളുമായി എസ്.എഫ്.ഐയുടെ പ്രതിഷേധം. പോലീസ് ബാരിക്കേഡുകൾ മറികടന്ന് സർവ്വകലാശാലയിലെ പരീക്ഷാ ഭവന് മുന്നിലേക്ക് നൂറുകണക്കിന് എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിന് 50 മീറ്ററിന് അകലെയായുള്ള ബാരിക്കേഡ് മറികടന്ന് കരിങ്കൊടിയും കറുത്ത ടീ ഷർട്ട് ഉൾപ്പെടെയുള്ളവ ധരിച്ചാണ് പ്രവർത്തരുടെ ഗോബാക്ക് വിളിയും പ്രതിഷേധങ്ങളും. കറുത്ത ബലൂണുകളും അന്തരീക്ഷത്തിൽ ഉയർന്നു.
പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണിപ്പോൾ. പോലീസ് വാഹനത്തിലേക്ക് കയറാൻ തയ്യാറാകാതെ പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ പോലീസ് ലാത്തി വീശുകയുമുണ്ടായി.