Sorry, you need to enable JavaScript to visit this website.

എസ് എഫ് ഐയെ വെല്ലുവിളിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട്ടെ മാനാഞ്ചിറയില്‍ എത്തി

കോഴിക്കോട് - എസ് എഫ് ഐയെ വെല്ലുവിളിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട്ടെ മാനാഞ്ചിറയിലേക്ക് എത്തി. താന്‍ ഒറ്റയ്ക്ക് മാനാഞ്ചിറയ്ക്ക് സമീപത്തു കൂടി സുരക്ഷയില്ലാതെ നടക്കുമെന്നും എസ് എഫ് ഐക്കാര്‍ എന്താണ് ചെയ്യുന്നതെന്നും കാണട്ടേയെന്നും ഗവര്‍ണ്ണര്‍ വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളി തെളിയിക്കാന്‍ വേണ്ടി മാത്രമാണ് ഗവര്‍ണ്ണര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് മാനാഞ്ചിറയിലേക്ക് വരുന്നത്. തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണ്ണര്‍ പരഞ്ഞിട്ടുണ്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥരും പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.

 

Latest News