കോഴിക്കോട് - ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരാണെന്നും ഇപ്പോള്‍ എസ് എഫ് ഐയും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് വെറും നാടകമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗവര്‍ണറുടെ സ്റ്റാഫില്‍ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ടെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ അതേക്കുറിച്ച് മിണ്ടുന്നില്ല. ഇതിനകം നാല് മരണങ്ങള്‍ ഉണ്ടായി. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം സമാധാനപരവും കെ എസ് യുവിന്റേത് ആത്മഹത്യാ സ്‌ക്വാഡുമാണെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ആയുധമാണ് ഉപയോഗിച്ചതെന്നും സതീശന്‍ പറഞ്ഞു.