Sorry, you need to enable JavaScript to visit this website.

എരിത്രിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് റിയാദിലെത്തിച്ചു

റിയാദ്- തലകള്‍ ഒട്ടിപ്പിടിച്ച എരിത്രിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. അസ്മാ, സമിയ്യ എന്നീ കുട്ടികളെയാണ് എരിത്രിയയില്‍ നിന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം റിയാദിലെത്തിച്ചത്. ശേഷം ഇവരെ നാഷണല്‍ ഗാര്‍ഡിന്റെ കീഴിലുള്ള കിംഗ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സയാമീസ് ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ ഇവരെ നിരീക്ഷിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്യും. ശേഷം ശസ്ത്രക്രിയ തിയ്യതി തീരുമാനിക്കും.

Tags

Latest News