Sorry, you need to enable JavaScript to visit this website.

പാണക്കാട് സാദിഖലി തങ്ങളുടെ പുത്രൻ വിവാഹിതനായി

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പുത്രൻ ഡോ.സയ്യിദ് ഷഹീൻ അലി ശിഹാബ് തങ്ങളുടെ വിവാഹത്തിനെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ സമീപം

കോഴിക്കോട്-  മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും സയ്യിദത്ത് സൈനബ സുൽഫത്തിന്റെയും പുത്രൻ ഡോ.സയ്യിദ് ഷഹീൻ അലി ശിഹാബ് തങ്ങൾ വിവാഹിതനായി. ചേവായൂർ സയ്യിദ് ഇസ്ഹാഖ് മഷ്ഹൂർ തങ്ങളുടെയും സയ്യിദത്ത് ഷരീഫ ശബാനയുടെയും പുത്രി ഫാത്തിമ ഫഹ്മിദയാണ് വധു.  വലിയഖാസി പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നികാഹിന് കാർമ്മികത്വം വഹിച്ചു. കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ നടന്ന വിവാഹത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള, കർണ്ണാടക സ്പീക്കർ യു.ടി ഖാദർ, കേരള സ്പീക്കർ എ.എൻ ഷംസീർ, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ബിഷപ് ഡോ.കുർലിയോസ് ഗീവർഗീസ്, സ്വാമി വിശാലാനന്ദ (ശിവഗിരി മഠം), കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, പത്മശ്രീ എം.എ യൂസുഫലി, ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ, ടി.പി അബ്ദുല്ലകോയ മദനി, സി.പി ഉമർ സുല്ലമി, പി മുജീബ് റഹ്മാൻ, പി.എം ലത്തീഫ് മൗലവി, മുസ്‌ലിംലീഗ് പാർലമെന്റിപാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി, കെ നവാസ് ഗനി എം.പി, ഡോ.ശശി തരൂർ എം.പി, ആന്റോ ആന്റണി എം.പി, കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ ഐ.എ.എസ്, മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് ഐ.എ.എസ്, അദീല അബ്ദുല്ല ഐ.എ.എസ്, എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ, ഐ.ജി സേതുരാമൻ, കമ്മീഷണർ രാജ്പാൽ മീണ, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാൻ എം അബ്ദുറഹിമാൻ എക്‌സ് എം.പി, മുസ്‌ലിംലീഗ് തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി അബൂബക്കർ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഡെപ്യൂട്ടി ലീഡർ ഡോ.എം.കെ മുനീർ, സംസ്ഥാന ഭാരവാഹികൾ, എം.എൽ.എമാർ, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എൽ.എ, വക്താവ് ഡോ.ഷമ മുഹമ്മദ്, കെ.പി.സി.സി വർകിംഗ് പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖ് എം.എൽ.എ, സി.പി.എം പി.ബി അംഗം എ വിജയരാഘവൻ, കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, കർണ്ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ്, പത്മശ്രീ ആസാദ് മൂപ്പൻ, പി.ജെ കുര്യൻ, പി.കെ കൃഷ്ണദാസ്, അൻവർ മുഹിയുദ്ദീൻ, ഗാന്ധിഭവൻ ചെയർമാൻ സോമരാജൻ, അഡ്വ.പ്രകാശ് (ശിവഗിരി മഠം), അമ്മ ജനറൽ സെക്രട്ടറി നടൻ ഇടവേള ബാബു, ഗായകരായ അഫ്‌സൽ, കണ്ണൂർ ശരീഫ് തുടങ്ങിയവർ സംബന്ധിച്ചു.


 

Latest News