തേഞ്ഞിപ്പലം- കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ ഗവർണർ അഴിപ്പിച്ച ബാനർ എസ്.എഫ്.ഐ വീണ്ടും കെട്ടി. നേരത്തെ ഗവർണർ ബാനർ നേരിട്ടിറങ്ങി അഴിപ്പിച്ചിരുന്നു. ഈ ബാനർ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ നേതൃത്വത്തിൽ പ്രവർത്തകർ എത്തി വീണ്ടും കെട്ടി. പോലീസിന്റെ ബാരിക്കേഡിൽ കയറി നിന്നായിരുന്നു ബാനർ കെട്ടിയത്. ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് ആർ.എസ്.എസ് കെട്ടിയ ബാനർ കത്തിക്കുമെന്നും എസ്.എഫ്.ഐ വെല്ലുവിളിച്ചു. ആരിഫ് മുഹമ്മദ് ഖാൻ വന്നിട്ട് ബാത്ത് റൂം കഴുകാൻ പറഞ്ഞാൽ അതും ചെയ്ത് പോലീസിന്റെ അന്തസ് കളയരുതെന്നും ആർഷോ ആവശ്യപ്പെട്ടു.