കോഴിക്കോട്- കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറുകൾ ഗവർണർ അഴിപ്പിച്ചു. ഇന്ന് ഉച്ചക്ക് ബാനറുകൾ അഴിച്ചു മാറ്റാൻ ഗവർണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ ഗവർണർ ബാനറുകൾ അവിടെ തന്നെ നിൽക്കുന്നത് കണ്ടു. ഉടൻ എസ്.പിയെ വിളിച്ചു ഗവർണർ കയർത്തു സംസാരിച്ചു. തുടർന്ന് എസ്.പിയും പോലീസുകാരും ചേർന്ന് ബാനർ അഴിച്ചുമാറ്റി.
എന്നാൽ ബാനർ മാറ്റാൻ അനുവദിക്കില്ലെന്നും ഒരു ബാനർ നീക്കിയാൽ നൂറെണ്ണം പകരം സ്ഥാപിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ വെല്ലുവിളിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന കവാടം പൂർണമായും പോലീസ് ബന്തവസിലാണ്.