കൊല്ലം - കൊല്ലം കടയക്കലിൽ നവകേരള സദസ്സിന്റെ വാഹനം തടയാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ. എം.എസ് ഗോപി കൃഷ്ണൻ എന്ന എസ്‌കോർട്ട് ഉദ്യോഗസ്ഥനാണ് ഫെയ്‌സ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്.
'കഴിയുമെങ്കിൽ വണ്ടി വരുമ്പോൾ വഴിയിൽ ഒന്ന് തടഞ്ഞുനോക്ക് കടയ്ക്കൽ... എല്ലാ മറുപടിയും അന്ന് തരാം' എന്നാണ് പോസ്റ്റ്. കൊല്ലത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കുമ്മിൽ ഷമീറിന്റെ എഫ്.ബി പോസ്റ്റിനടിയിലാണ് ഇയാൾ ഇപ്രകാരം കമന്റിട്ടത്.
സംഭവം വിവാദമായതോടെ ഇയാൾ കമന്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനാണ് എം.എസ് ഗോപികൃഷ്ണൻ. എന്നാൽ, നവകേരള സദസ്സിനു പോയ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിൽ ഇയാളെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.