റിയാദ്- വാഹനങ്ങളുടെ ഓയില്‍ മാറ്റുന്ന വര്‍ക്ക്‌ഷോപ്പിലെ ജോലിക്കാരനായ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മാമൂട്ടില്‍ സുധീര്‍ (55) ആണ് നിര്യാതനായത്. കഴിഞ്ഞ 33 വര്‍ഷമായി റിയാദിലുണ്ട്. എക്‌സിറ്റ് എട്ടില്‍ ദമാം റോഡിലുള്ള ഫഹസ് ദൗരി ഓയില്‍ ചെയ്ഞ്ച് വര്‍ക്ക്‌ഷോപ്പില്‍ ജോലിക്കിടെ കുഴഞ്ഞു വീണാണ് മരിച്ചത്.
ഭാര്യ ബിജി. മക്കള്‍: സോനു, ശ്രുതി.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനു ഐസിഎഫ് വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി റസാഖ് വയല്‍ക്കരയുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.