തൃശൂർ - സ്‌കൂളിലേക്ക് പോയി കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്താനായില്ല. പുത്തൂർ സ്വദേശിനി വിസ്മയയെ(17)യാണ് കാണാതായത്.
സ്‌കൂളിലേയ്ക്ക് പോയ വിദ്യാർത്ഥിനി തിരികെ വീട്ടിലെത്താതായതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. തൃശൂരിലെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഇതിൽ മരോട്ടിച്ചാൽ എന്ന സ്ഥലത്താണ് കുട്ടിയെ അവസാനമായി കണ്ടെത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടെങ്കിലും ഇതിലപ്പുറം വിവരങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് ഒല്ലൂർ പോലീസ് പറയുന്നത്.