Sorry, you need to enable JavaScript to visit this website.

ആര്‍ എസ് എസ് നിര്‍ദേശം അനുസരിച്ചാണ് ഗവര്‍ണ്ണര്‍ പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട - ആര്‍ എസ് എസ് നിര്‍ദേശം അനുസരിച്ചാണ് ഗവര്‍ണ്ണര്‍ പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നടപടി പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുന്നു.ഗവര്‍ണര്‍ എന്തൊക്കെയോ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.  മുന്‍പ് രാഷ്ട്രീയക്കാരന്‍ ആയിരുന്ന ഒരാള്‍ എങ്ങനെയാണ് ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആള്‍ക്ക് പറയാന്‍ പറ്റുന്ന വാക്കുകള്‍ അല്ല ഇതെന്നും  നവകേരള സദസ്സിനിടെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി തന്റെ ഗണ്‍മാന്‍ പ്രതിഷേധക്കാരെ നേരിട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

 

Latest News